അമിത പലിശ: മൂന്നു പേര്‍ അറസ്റ്റില്‍

പലിശ, പൊലീസ്, അറസ്റ്റ്
തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (18:34 IST)
അമിത ഈടാക്കി പണം കടം കൊടുക്കുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത്‌ ഞായറാഴ്ച മുതല്‍ ബുധനാഴ്ച രാവിലെ വരെ നടത്തിയ റെയ്ഡുകളില്‍ മൂന്നു പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ പത്തൊന്‍പത്‌ റെയ്ഡുകളാണു നടത്തിയത്‌. ഇതില്‍ മൂന്നു ലക്ഷത്തില്‍ നാല്‍പ്പത്തി ഒന്നായിരത്തി നാനൂറ്റി അന്‍പത്‌ രൂപ കണ്ടെടുത്തിട്ടുണ്ട്‌.

ഇതോടെ ഇതുവരെയായി അമിത പലിശക്കാര്‍ക്കെതിരെ നടന്ന 13486 റെയ്ഡുകളിലായി 1598 പേര്‍ പിടിയിലായി. ഒട്ടാകെ 2721 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ്‌ മേധാവി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :