വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്നു

ദുബൈ| VISHNU.NL| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (16:23 IST)
വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതില്‍ കലിപൂണ്ട് യുവതി തന്റെ കാമുകനെ കഴുത്തറുത്ത് കൊന്നു. ദുബൈയിലാണ്
സംഭവം നടന്നത്. 32 വയസുള്ള റഷ്യന്‍ യുവതിയാണ് അറബ് യുവാ‍വായ കാമുകനെ കഴുത്തറുത്ത് കൊന്നത്.

കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാലത്തിനിടയ്ക്ക് ബിസിനസുകാരനായ തന്റെ കാമുകന് യുവതി പലപ്രാവശ്യം തന്റെ സ്വര്‍ണ്ണവും പണവും നല്‍കിയിരുന്നു. ഒടുവില്‍ കാമുകനെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയ ശേഷം വിവാഹം കഴിക്കനമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.

എന്നാല്‍ ഇതില്‍ നിന്നും കാമുകന്‍ ഒഴിഞ്ഞുമാറുന്നു എന്ന് മനസിലാക്കിയ യുവതി കറിക്കത്തികൊണ്ട് യുവാവിന്റെ കഴുത്തറക്കുകയായിരുന്നു. മരണവെപ്രാളം കാട്ടിയ കാമുകന്റെ നെഞ്ചിലേയ്ക്ക് പലപ്രാവശ്യം യുവതി കുത്തി. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിനുശേഷം സ്റ്റേഷനില്‍ വിളിച്ച് തന്റെ ഫ്ലാറ്റില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി യുവതി വിളിച്ചറിയിക്കുകയും ചെയ്തു. കാമുകനെ കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലപാതക കുറ്റത്തിന് അറസ്റ്റിലായ യുവതി കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :