ലണ്ടണ്‍|
VISHNU.NL|
Last Updated:
ബുധന്‍, 27 ഓഗസ്റ്റ് 2014 (18:01 IST)
ആരെങ്കിലും സ്വന്തം വിവാഹം മുടക്കാന്‍ താന്‍ മരിച്ചു പോയി എന്ന് പറയുമോ. എന്നാല്‍ എങ്ങനെയെങ്കിലും പെണ്ണിനെ തലയില്‍ നിന്ന് ഒഴിവാക്കാന്‍ ബ്രിട്ടീഷുകാര്‍ എന്ത് വഴിയും നോക്കുമെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്.
മെസ്റ്റ് മിഡ്ലാണ്‍ഡുകാരനായ ടങ്കര്‍ ബ്ളാഫോര്‍ഡ് കാമുകിയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് ഒഴിവാകുന്നതിനായി സ്വയം അങ്ങ് മരിച്ചുകളഞ്ഞു. ശരിക്കുമല്ല കെട്ടോ, കാമുകി ഒഴിവായിപ്പോകട്ടെ എന്ന് കരുതി ഇത്തിരി കടുത്ത കള്ളം പറഞ്ഞത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരനായ ബ്ളാഫോര്‍ഡും കാമുകിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹം കഴിക്കന്‍ പോകുന്ന കാര്യം പേടിത്തൊണ്ടനായ കാമുകന്‍ മാതാപിതാക്കളെ അറിയിഞ്ച്ചിരുന്നില്ല. സംഗതി കൈവിട്ടുപോകുമെന്ന് കണ്ടതൊടെ കാമുകന്‍ ഒടുക്കത്തെ ആടവ് പുറത്തെടുത്തു.
കാമുകിയെ സ്വന്തം പിതാവിന്റെ ശബ്ദത്തില്‍ വിളിച്ച് ബ്ളാഫോര്‍ഡ് ആത്മഹത്യ ചെയ്തു എന്ന് ഇയാള്‍ വച്ചു കാച്ചി. മകന്‍ വിഷാദരോഗിയായിരുന്നുവെന്നും രോഗം കടുത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിനുമുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ഇയാള്‍ കാമുകിയെ ധരിപ്പിച്ചത്.
പ്രിയതമന്റെ അകാല വിയോഗം താങ്ങാനാകാതെ കാമുകന്റെ അമ്മയെ വിളിച്ച കാമുകി അവരുടെ മറുപടി കേട്ട് അന്തം വിട്ട് വാപൊളിച്ചു. മകന്‍ ഒരു കുഴപ്പവുമില്ലാതെ വീട്ടിലുണ്ടെന്നും
കല്യാണത്തെ കുറിച്ചൊന്നും വീട്ടുകാര്‍ക്ക് അറിയില്ലെന്നുമായിരുന്നു ബ്ളാഫോര്‍ഡിന്റെ അമ്മ പറഞ്ഞത്.
ഏതായാലും ഈ നുണയനേയാണല്ലോ ഇത്രയും കാലം താന്‍ പ്രണയിച്ചത് എന്ന് കാമുകി സ്വയം വിലപിച്ചു. നുണയനും പേടിത്തൊണ്ടനുമായ ഇയാളെ ഇനി കല്യാണം കഴിക്കുന്ന പ്രശ്ന്മേ ഇല്ലന്നാണ് കാമുകി ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം.