'ശൈശവ വിവാഹം തുടച്ചുനീക്കാന്‍ അന്‍പത് വർഷം കൂടി വേണം'

  ശൈശവ വിവാഹം , യുണിസെഫ് , യുഎൻ , കൊൽക്കത്ത
കൊൽക്കത്ത| jibin| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (12:29 IST)
ശൈശവ വിവാഹത്തിന് പേര്കേട്ട ഇന്ത്യയില്‍ നിന്ന് ഈ ദുരാചാരത്തിനെ തുടച്ചു നീക്കാന്‍ ഇനിയും അന്‍പത് വർഷം കൂടി വേണ്ടി വരുമെന്ന് യുണിസെഫ് വ്യക്തമാക്കി.

ഓരോ വർഷവും ഒരു ശതമാനമെന്ന കണക്കില്‍ ശൈശവ വിവാഹം കുറയുന്നുണ്ടെങ്കിലും ഇനിയും പൂര്‍ണ്ണമായി ഇല്ലാതാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യയിലെ യുണിസെഫിന്റെ ശിശു സംരക്ഷണ വിദഗ്ദ്ധ ഡോറ ഗിയുസ്റ്റി വ്യക്തമാക്കുന്നു. ശൈശവ വിവാഹങ്ങളിൽ ഇന്ത്യ ആറാം സ്ഥാനത്താണെന്നാണ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

രാജ്യത്ത് പതിനെട്ട് വയസിന് മുൻപേ വിവാഹിതരായവര്‍ കൂടുതലും, കുറച്ച് സ്ത്രീകൾ ബാല്യകാലത്തിലെ വധുക്കളായവരാണെന്നും ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കിടയിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 43 ശതമാനം പേരാണ് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ വിവാഹിതയായത്.

പെൺകുട്ടികളെ ഭാരമായി കരുതുന്നവരും അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിവില്ലാത്തവരുമാണ് ഇത്തരത്തില്‍ കുട്ടികളെ നേരത്തെ വിവാഹം കഴിച്ച് വിടുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചില സമൂഹങ്ങളിലെ ഇപ്പോഴും തുടരുന്ന ദുരാചാരങ്ങളും ശൈശവ വിവാഹത്തിന് ഒത്താശ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദാരിദ്ര്യം,​ വിവാഹത്തിനുള്ള ഭീമമായ ചെലവ്,​ വിദ്യാഭ്യാസക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നും ഡോറ വ്യക്തമാക്കി. എല്ലാ തലത്തിലും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ മാത്രമേ രാജ്യത്ത് നിന്നും ശൈശവ വിവാഹത്തെ പൂർണമായും തുരത്താനാകൂ എന്ന് ഡോറ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :