അഭയാര്‍ഥി പ്രവാഹം ശക്തമായി, വീര്‍പ്പുമുട്ടി യൂറോപ്പ്

വിയന്ന| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (09:46 IST)
കലാപ കക്ലുഷിതമായ മധ്യപൂര്‍വേഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹം ശക്തമാകുന്നു. ഭീതിജനകമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ളവര്‍ യൂറോപ്പിലെത്തുന്നത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ച രണ്ടായിത്തോളം പേരാണ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ബോട്ട് മറിഞ്ഞ് മരിച്ചത്.

ബോട്ടില്‍ ഇറ്റലിയിലോ, ഗ്രീസിലോ എത്തുന്നവര്‍ ലക്ഷ്യമിടുന്നത് ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ സമ്പന്ന രാജ്യങ്ങളെയാണ്. ഇവിടെയെത്താനായി രണ്ടായിരം കിലോമീറ്റര്‍ നടക്കാന്‍ വരെ ഇവര്‍ തയ്യാറാകുന്നു. പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടത്തതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ മുഖം കറുപ്പിച്ചു തുടങ്ങി. അഭയാര്‍ഥികള്‍ വരുന്നത് ഇനിയും കൂടിയാല്‍ അതിര്‍ത്തി അടയ്ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കാം തുടങ്ങുന്നത്.

ഹംഗറി അല്‍പസമയത്തേക്ക് അതിര്‍ത്തി തുറന്ന് കൊടുത്തതിനെ തുടര്‍ന്ന് രണ്ടായിത്തോളം അഭയാര്‍ത്ഥികള്‍ ഇന്ന് ജര്‍മനിയിലും ഓസ്ട്രിയയിലും എത്തി. എന്നാല്‍ വീണ്ടും അതിര്‍ത്തി അടച്ചതോടെ ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ അഭയാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്.
അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സെര്‍ബിയയിലെയും മാസിഡോണിയയിലെയും സൈന്യവും അഭയാര്‍ത്ഥികളും ഏറ്റുമുട്ടിയിരുന്നു.

ഹംഗറി വഴി ഓസ്ട്രിയയിലേക്ക് രഹസ്യമായി കടക്കാന്‍ ശ്രമിച്ച 71 പേര്‍ കഴിഞ്ഞ ദിവസം ഒരു ട്രക്കിനുളളില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. അഭയാര്‍ഥികള്‍ക്കൊപ്പം എത്തിപ്പെടുന്നത് എത്തരത്തിലുള്ളവരാണ് എന്ന് അറിയാത്തത് പലരജ്യങ്ങളേയും കുഴക്കുന്നുണ്ട്. യൂറോപ്പിന്റെ സാമ്പത്തിക നിലതന്നെ അഭ്യാര്‍ഥികള്‍ തകര്‍ത്തേക്കുമെന്നും ഇവര്‍ ഭയക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :