കമ്മ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളും ഏറ്റവും അടുത്തവര്‍: മാര്‍പാപ്പ

മാര്‍പാപ്പ,ക്രിസ്ത്യാനി, കമ്മ്യൂണിസ്റ്റ്
വത്തിക്കാന്‍ സിറ്റി| VISHNU.NL| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (13:05 IST)
കമ്മ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്.

പാവപ്പെട്ടവരുടെ പതാകവാഹകരാണ് ക്രിസ്ത്യാനികള്‍. ആ പതാക കമ്യൂണിസ്റ്റുകാര്‍ അപഹരിച്ചു. ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രം എന്നിങ്ങനെ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് മാര്‍പാപ്പ പറഞ്ഞു. രുപത് നൂറ്റാണ്ടുകള്‍ക്കുശേഷം കമ്യൂണിസ്റ്റുകാര്‍ ഇത് കമ്യൂണിസമാണെന്ന് പറയുന്നതായും മാര്‍പപ്പ ചൂണ്ടിക്കാട്ടി.

മുതലാളിത്ത വ്യവസ്ഥിതിയുടെ വിമര്‍ശകനായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയപ്പെടുന്നത്. അര്‍ജന്റീനക്കാരനായ മാര്‍പാപ്പ പദവിയേറ്റതിനുശേഷം പാവപ്പെട്ടവരെ അവഗണിക്കുന്ന ലോക സാമ്പത്തികക്രമത്തിനെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :