ലൈംഗിക ബന്ധത്തിനു തടസം നിന്നു; ഭാര്യയെ കൊന്നു, സ്വന്തം ലൈംഗികാവയവം മുറിച്ചെടുത്ത് യുവാവ്

Last Modified തിങ്കള്‍, 8 ജൂലൈ 2019 (13:09 IST)
ലൈംഗ്കബന്ധത്തിനു തടസം നിന്ന ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ശേഷം സ്വന്തം ലിംഗം മുറിച്ച് കളഞ്ഞു. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. അന്‍വറുല്‍ ഹസന്‍(24) എന്ന യുവാവാണ് ഭാര്യ മെഹ്നസിനെ (21)കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഭാര്യ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. ഹസന്‍ സൂറത്തിലാണ് ജോലി ചെയ്യുന്നത്. നിലവിളികള്‍ കേട്ട് അയല്‍ക്കാര്‍ ഓടി വന്ന് ജനാലയിലൂടെ നോക്കൂമ്‌ബോള്‍ കണ്ടത് ചലനമറ്റ് നിലത്തു കിടക്കുന്ന ഭാര്യയെയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയും ആയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിന് തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മെഹ്നസിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി നല്‍കിയെന്ന് പൊലീസ് അറിയിച്ചു. താന്‍ ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും അവള്‍ സമ്മതിച്ചില്ല. ഇതില്‍ കലികയറിയ താന്‍ അവളെ കൊലപ്പെടുത്തുകയും എന്റെ ലിംഗം ഛേദിക്കുകയും ചെയ്തു എന്നാണ് ആശുപത്രിയിൽ വെച്ച് ഹസൻ നൽകിയ മൊഴി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :