പല്ലിലെ മഞ്ഞനിറം നീക്കാൻ ഇതാ ഒരു നാടൻ വിദ്യ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (20:45 IST)
നല്ല വെളുത്ത പല്ലുകൾ സൌന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ് എന്നാൽ, ഇന്നത്തെ നമ്മുടെ ആഹാര രീതി കാരണം പല്ലിന്റെ നിറം മങ്ങാറുണ്ട്. ഇത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. പല്ലിന് നിറം നൽകും എന്ന് അവകാശപ്പെട്ട് പല പ്രോഡക്റ്റുകളും വിപണിയിൽ ഉണ്ടെങ്കിലും ഇതോന്നും സുരക്ഷിതമായ മാർഗമല്ല.

എന്നാൽ പല്ലിന് നല്ല വെളുത്ത നിറം നൽകാൻ സഹായിക്കുന്ന ഒരു നാടൻ വിദ്യയെക്കുറിച്ചാണ് പറയുന്നത്. ഇത് വീട്ടിൽ തന്നെയുണ്ടാക്കാം. നല് ടിസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് ഉപയോഗിച്ച് രണ്ട് മിനിറ്റ് തുടർച്ചയായി പല്ല് തേക്കുക. പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞക്കറ ഇത് ഇല്ലാതാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :