തകര്‍ന്ന വിമാനത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മുത്തശ്ശിയും

ക്വാലലംപൂര്‍| VISHNU.NL| Last Modified ശനി, 19 ജൂലൈ 2014 (11:35 IST)
യുക്രെയ്നില്‍ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന വിമാനത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ മുത്തശിയുമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്. സംഭവം മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. 83 കാരിയായ സീതി അമീറയാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്തോനീഷ്യന്‍ സ്വദേശിയായ സീതി അമീറ നജീബിന്റെ പിതാവിന്റെ രണ്ടാനമ്മയാണ്. റമസാന്‍ ആഘോഷങ്ങള്‍ക്കായി ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലലംപൂരിലേക്ക് വരുകയായിരുന്നു ഇവര്‍. അതേസമയം തകര്‍ന്ന വിമാനത്തില്‍ 80 കുട്ടികളും ഉണ്ടായിരുന്നതായി യുഎന്‍ സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ലോകരാജ്യങ്ങള്‍ റഷ്യക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. റഷ്യന്‍ പിന്തുണയുള്ള വിമതരുടെ മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും വിമതര്‍ക്ക് റഷ്യ ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നു എന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :