മാലി|
VISHNU N L|
Last Modified ബുധന്‍, 4 നവംബര്‍ 2015 (16:54 IST)
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ദ്വീപ രാഷ്ട്രമായ മാലിദ്വീപില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുപ്പത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ.
പ്രസിഡന്റ് അബ്ദുല്ല യാമീനെതിരെ എംഡിപി തലസ്ഥാനമായ മാലെയില്‍ റാലി നടത്താനിരിക്കവെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. എന്നാല്‍ സെപ്റ്റംബര്‍ 28ന് മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യാമീനെതിരെ വധ ശ്രമമുണ്ടായതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
സപ്തംബര്‍ 28-നാണ് യാമീന്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ യാമിന്റെ ഭാര്യക്കും മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ മാലെദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നേതാവ് മുഹമ്മദ് നഷീദിനെ തടവിലാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അവിടെ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ നടപടിയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തുകൂടിയാണ് മാലിദ്വീപിലെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ മുഹമ്മദ് നഷീദ്.