പുരസ്കാരങ്ങള്‍ തിരികെ നല്‍കുന്നത് ജനങ്ങളെ അപമാനിക്കുന്നതിനു തുല്യം: കമല്‍‌‌ഹാസന്‍

ചെന്നൈ| VISHNU N L| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (18:58 IST)
കലാസാഹിത്യ രംഗത്തുള്ളവര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കി സര്‍ക്കാരിനൊടുള്ള പ്രതിഷേധം അറിയിക്കുന്നതിനിടെ പുരസ്കാരങ്ങൾ തിരികെ നൽകുന്നതിനോട് യോജിപ്പില്ലെന്ന് സിനിമാ താരം കമൽ ഹാസൻ.

പുരസ്കാരങ്ങൾ തിരികെ നൽകുന്നതിലൂടെ ഒന്നും സംഭവിക്കില്ലെന്നും ഈ പ്രവർത്തി സർക്കാരിനെയും സ്നേഹപൂർവം പുരസ്കാരം തന്ന ജനങ്ങളെയും അപമാനിക്കുകയാണെന്നും കമൽ പറഞ്ഞു. ‌

പ്രതിഷേധ രീതി ശ്രദ്ധനേടിയെന്നും എന്നാൽ ശ്രദ്ധനേടാൻ മറ്റു നിരവധി മാർഗങ്ങൾ ഉണ്ടായിരുന്നുവെന്നും കമൽ പറഞ്ഞു. ഒരു ലേഖനത്തിലൂടെ ഇതിൽ കൂടുതൽ ശ്രദ്ധയാകർഷിക്കാൻ സാധിക്കുമായിരുന്നു.

പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കാതെ അസഹിഷ്ണുതയ്ക്കെതിരെയുള്ള പോരാട്ടം തുടരുകയാണ് വേണ്ടതെന്നും കമൽ ഹാസൻ പറഞ്ഞു.

അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്ന ഒരാളല്ല താൻ. ഞാനൊരു മതവിശ്വാസിയല്ലെങ്കിലും എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ കാണുന്ന ആളാണ്. അഞ്ചു വർഷം കൂടുമ്പോൾ അസഹിഷ്ണുതയുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദവും നടത്തണമെന്നും കമൽ ഹാസൻ പറഞ്ഞു. രാജ്യത്തു കടുത്ത അസഹിഷ്ണുത നിലനിൽക്കുന്നതായി ബോളിവുഡ് താരം ഷാറുഖ് ഖാൻ ഇന്നലെ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :