മിസൈലേറ്റ് തകര്‍ന്ന മലേഷ്യന്‍ വിമാനത്തിലെ 154 പേര്‍ ഡച്ച് പൌരന്മാര്‍

ആംസ്റ്റര്‍ഡാം| Last Modified വെള്ളി, 18 ജൂലൈ 2014 (11:06 IST)
കിഴക്കന്‍ ഉക്രൈനില്‍ മലേഷ്യന്‍ യാത്രാവിമാനം മിസൈലേറ്റ് തകര്‍ന്നു മരിച്ചവരില്‍ 154 പേര്‍ ഡച്ച് പൌരന്‍മാര്‍. വിമാനത്തിലുണ്ടായിരുന്ന 298 പേരും മരിച്ചു.
മരിച്ചവരില്‍ 27 ഓസ്ട്രേലിയക്കാരും 11 ഇന്തൊനീഷ്യക്കാരും ആറു ബ്രിട്ടീഷുകാരും 23 മലേഷ്യക്കാരും മൂന്നു ഫിലീപ്പീന്‍സുകാരും നാലു ബെല്‍ജിയം പൌരന്മാരും ഉണ്ട്.

മരിച്ച 43 പേരെ കുറിച്ചു വിവരം അറിവായിട്ടില്ല. മരിച്ച 15 വിമാന ജീവനക്കാരും മലേഷ്യന്‍ പൌരന്‍മാരാണ്. കിഴക്കന്‍ ഉക്രൈന് മേലേ 280 യാത്രക്കാരും 15 ജീവനക്കാരുമായി പറക്കുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനമായ ബോയിംഗ് 777 വിമാനം ഡൊനെറ്റ്സ്ക് മേഖലയിലെ ഷക്ടര്‍സ്ക് പട്ടണത്തിനടുത്താണ് തകര്‍ന്നു വീണത്.

സംഭവത്തില്‍ അന്വേഷണത്തിന് അമേരിക്ക സഹായം വാ‍ഗ്ദാനം. ഉക്രൈനിലുണ്ടായ സംഭവത്തില്‍ എന്ത് സഹാ‍യവും നല്‍കാമെന്നാണ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വാഗ്ദാനം. അതേ സമയം വിമതരാണ് വിമാനം തകര്‍ത്തതെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :