അവസാനമായി വിളിച്ചത് ശനിയാഴ്ച രാത്രി; മലയാളി വിദ്യാർത്ഥിനി ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ

ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2019 (09:18 IST)
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. 27കാരിയായ അനില അച്ചന്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മാവേലിക്കര പുന്നമ്മൂട് സ്വദേശി അച്ചന്‍കുഞ്ഞിന്റെ ഏക മകളാണ് അനില. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയന്‍സിലെ എംഎസ് വിദ്യാര്‍ഥിനിയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അനില അവസാനമായി വീട്ടിലേക്ക് വിളിച്ചത്. പിറ്റേദിവസം അച്ചന്‍കുഞ്ഞ് മകളെ വിളിച്ചിരുന്നെങ്കിലും അനില ഫോണ്‍ എടുത്തില്ല. തിങ്കള്‍ വൈകിട്ട് ജര്‍മനിയിലെ സമീപവാസിയായ ഒരാള്‍ ഫോണില്‍ മരണവിവരം അറിയിക്കുകയായിരുന്നു. മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും അറിവായിട്ടില്ല.

കുസാറ്റില്‍ ജോലി ചെയ്യവേ 2017ല്‍ ആണ് ഉപരിപഠനത്തിനായി അനില ജര്‍മനിയില്‍ പോയത്. കഴിഞ്ഞ വര്‍ഷം അവധിക്കു വന്നിരുന്നു. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ നടുക്കത്തില്‍ നിന്നും ഇനിയും ബന്ധുക്കളും സുഹൃത്തുക്കളും മുക്തരായിട്ടില്ല. കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചന്‍കുഞ്ഞ് ഒട്ടേറെത്തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കള്‍ വൈകിട്ട് ജര്‍മനിയിലെ സമീപവാസിയായ ഒരാളാണു ഫോണില്‍ മരണവിവരം അറിയിച്ചത്.

മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നാട്ടില്‍ അറിവായിട്ടില്ല. ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എംഎസ് വിദ്യാര്‍ത്ഥിനിയാണ്. കുസാറ്റില്‍ ജോലി ചെയ്യവേ 2017ല്‍ ആണ് ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോയത്. കഴിഞ്ഞ വര്‍ഷം അവധിക്കു വന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :