കുവൈത്ത് സിറ്റി|
VISHNU.NL|
Last Modified തിങ്കള്‍, 12 മെയ് 2014 (12:46 IST)
കഴിഞ്ഞമാസം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ രണ്ട് മലയാളി സെക്യൂരിറ്റി ജീവനക്കാര്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യപ്രതി യൂസഫ് സുലൈമാന്‍ ഉബൈദ് അലി ( 21 ) എന്ന ബിദൂനിയായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
സിറിയക്കാരനായ അബ്ദുല്ല സയദ് അല്‍ ഇന്‍സി (18), ബിദൂനിയായ മഷാരി ഫലാഹ് അല്‍ ഹാജിരി (20) എന്നിവരെനേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞമാസം 25നാണ് അല്‍മുല്ല സെക്യൂരിറ്റി കമ്പനി ജീവനക്കാരായ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി വലിയപറമ്പില്‍ ശാര്‍ങ്ധരന്‍ (55), മലപ്പുറം വളാഞ്ചേരി മൂര്‍ക്കനാട് പുന്നക്കാട്ട് സെയ്യദ് റഷിദ് (25) എന്നിവര്‍ കൊള്ളക്കാരുടെ വെടിയേറ്റു മരിച്ചത്.
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ബാങ്കിലടക്കാനായി ശേഖരിച്ച 13,000 ദീനാര്‍ ഇവരില്‍നിന്ന് കൊള്ളയടിക്കുകയും ചെയ്തിരുന്നു.