നൈജര്‍|
Last Modified ബുധന്‍, 7 മെയ് 2014 (11:50 IST)
നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 284 പെണ്‍കുട്ടികളെ വീണ്ടെടുക്കാന്‍ യു.എസ് സംഘം യാത്ര തിരിച്ചു.
സൈനികഉദ്യോഗസ്ഥരും എഫ്ബിഐ, സിഐഎ ഏജന്റുമാരും അടങ്ങുന്ന സംഘത്തെ നൈജീരിയയിലേക്ക് അയച്ചതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
12നും 15നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ഏപ്രില്‍ 14ന് സ്‌കൂളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കിയ വിദ്യാര്‍ത്ഥികളെ വില്‍ക്കുമെന്നും ഭീകരസംഘടന ഭീഷണി മുഴക്കിയിരുന്നു.
പെണ്‍കുട്ടികളില്‍ ചിലരെ നൈജീരിയയിലെ പോറസ് അതിര്‍ത്തിയിലൂടെ ഛാന്ദ്, കാമറൂണ്‍ എന്നീ രാജ്യങ്ങളിലേക്ക് കടത്തിയതായി യു.എസ് ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.