ബലൂചിസ്ഥാന്‍ പരാമര്‍ശം: മോദി അതിരുകടക്കുന്നുവെന്ന് പാക്കിസ്ഥാന്‍; മറുപടിയുമായി ഇന്ത്യ

ബലൂചിസ്താന്‍ വിഷയത്തില്‍ മോദി പരിധി ലംഘിച്ചെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്| PRIYANKA| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (08:15 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി അതിരു കടന്നിരിക്കുകയാണെന്ന പാക്കിസ്ഥാന്‍ ആരോപണത്തിനു മറുപടിയുമായി ഇന്ത്യ. സ്വന്തം നയതന്ത്രകാര്യങ്ങളില്‍ കൃത്യമായ അതിരു സൂക്ഷിക്കാനറിയാത്ത പാക്കിസ്ഥാനാണു ഇന്ത്യന്‍ പ്രധാനമന്ത്രി അതിരുകടന്നതെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. കശ്മീരില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും കാരണം അവരുടെ സഹായത്തോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദവും നുഴഞ്ഞു കയറ്റവുമാണെന്നും പറഞ്ഞു.

ബലൂചിസ്താന്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന പരിധി ലംഘിച്ചുവെന്ന് പാകിസ്ഥാന്‍ പറയുന്നു. പാകിസ്ഥാന്റെ അവിഭാജ്യഭാഗമായ ബലൂചിസ്താനെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ചത് യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമാണ്. ഇസ്ലാമാബാദില്‍ വരാന്ത്യ വാര്‍ത്താ അവലോകനത്തിനിടെ പാക് വിദേശകാര്യ വക്താവ്
നഫീസ് സക്കറിയയാണ് ഇക്കാര്യം അറിയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :