ഇന്ത്യന്‍ സാമ്പത്തികം കുതിച്ചുയരുന്നു; ഇനി സഹായം നല്‍കില്ലെന്ന് ബ്രിട്ടന്‍

  ഇന്ത്യന്‍ സാമ്പത്തികരംഗം , ബ്രിട്ടന്‍ , ബ്രിട്ടീഷ് സര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (10:10 IST)
വന്‍ സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇന്ത്യന്‍ സാമ്പത്തികരംഗം വളരെവേഗം വളരുകയാണ്. ലോകരാജ്യങ്ങളുമായി ബന്ധം ശക്‍തിപ്പെടുത്തിയതുവഴി ഇന്ത്യ വ്യാപാരരംഗത്ത് വളരെയേറെ മുന്നോട്ടു പോയി. ഈ സാഹചര്യത്തില്‍ നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം തുടരേണ്ടതില്ല എന്നാണ് ബ്രിട്ടന്റെ തീരുമാനം. 2012 ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

സാമ്പത്തിക സഹായമുപയോഗിച്ച് ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സഹായം
പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് 2015 വരെ ബ്രിട്ടന് വേണ്ടിവന്നു. 2015 ല്‍ കരാറുകള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇനി മുതല്‍ സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചത്.

2013 -2014 കാലഘട്ടത്തില്‍ 855.01 കോടിയും 2014 -2015 കാലഘട്ടത്തില്‍ 601.77 കോടിയും 2015 -2016 കാലഘട്ടത്തില്‍ 190.06 കോടി രൂപയുമാണ് യുകെ ഇന്ത്യക്ക് നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :