ഐഎസ് വിട്ടയച്ച ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 1 ഓഗസ്റ്റ് 2015 (09:46 IST)
ഇസ്ലാമിക് സ്റ്റേറ്റ് വിട്ടയച്ച രണ്ട്
ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി. ഐ എസ് ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ കഴിഞ്ഞദിവസം ഐ എസ് വിട്ടയച്ചിരുന്നു.

ഐ എസ് വിട്ടയച്ച ഇവര്‍ ലിബിയയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചേര്‍ന്നെന്ന് സ്ഥിരീകരിച്ചു. അതേസമയം, ഐ എസിന്റെ കസ്റ്റഡിയിലുള്ള മറ്റു രണ്ട് ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

ട്രിപോളി, ട്യുണിസ് എന്നിവിടങ്ങളില്‍ നിന്നു മടങ്ങുകയായിരുന്ന നാല് അധ്യാപകരെ ഐ എസ്സിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അധ്യാപകരില്‍ രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നുള്ളവരും മറ്റ് രണ്ടുപേര്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍,ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.

പിടിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ സിര്‍ത് സര്‍വകലാശാലയിലെ അധ്യാപകരും ഒരാള്‍ സര്‍വകലാശാലയിലെ ജുഫ്രാ ശാഖയിലെ അധ്യാപകനുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :