ലിബിയയില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടു പോയവരില്‍ മലയാളികളില്ല: ആഭ്യന്തരമന്ത്രി

 ഐഎസ് ഐഎസ് , ഇസ്ലാമിക് സ്‌റ്റേറ്റ് , രമേശ് ചെന്നിത്തല , ലിബിയ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 31 ജൂലൈ 2015 (12:28 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരർ ലിബിയയിൽ നിന്ന് നാലു ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതില്‍
മലയാളികള്‍ ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തെക്കറിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി. മലയാളികള്‍ ഉള്‍പ്പെട്ടുവെന്നു സംബന്ധിച്ച ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇന്ത്യാക്കാരായ നാലുപേരെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് ഐഎസ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയത്. വ്യാഴാഴ്ച്ച മുതൽ കാണാതായ നാലുപേരെയും ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവര്‍ ഭീകരരുടെ തടവിലാണെന്നാണ് ലഭിക്കുന്ന സൂചന.

നേരത്തെ, പാകിസ്ഥാനിലേയും അഫ്‌ഗാനിസ്ഥാനിലേയും ഐഎസ് ഐഎസ് ഭീകരരെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി തയാറാക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :