രേണുക വേണു|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (08:12 IST)
Langya Virus: കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തി. ലാംഗ്യ ഹെനിപാവൈറസ് ആണ് ചൈനയില്‍ പുതിയതായി സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഇത്. കരള്‍ തകരാറിലാക്കാന്‍ വരെ ഈ വൈറസിന് സാധിക്കുമെന്നാണ് പഠനം. തായ്വാന്‍ തായ് പേയി ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ 35 പേര്‍ക്ക് വൈറസ് ബാധിച്ചതായി തായ്വാനിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. ചൈനയിലെ ഷാന്‍ഡോങ്, ഹെനാന്‍ പ്രവിശ്യകളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നാണ് പ്രാഥമിക പഠനം.