കാഠ്മണ്ഡു|
jibin|
Last Modified വ്യാഴം, 30 ജൂലൈ 2015 (12:06 IST)
പടിഞ്ഞാറന്‍ നേപ്പാളിലെ രണ്ടു ഗ്രാമങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലില്‍ 22 വീടുകള്‍ പൂര്‍ണ്ണമായും തരിപ്പണമായി. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയുമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
പരുക്കേറ്റവരുടെ നില ഗുരുതരമാണ്. മണ്ണിടിച്ചില്‍ ഉണ്ടായ ഉടനെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തകര്‍ന്ന വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും മണ്ണിടിച്ചില്‍ ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഷമകരമാകുകയയിരുന്നു. തുടര്‍ന്ന് പൊലീസും രക്ഷാ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നാണ് മണ്ണിനടിയില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്. പലരും ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്.