ഉക്രൈന്‍ സംഘര്‍ഷം: മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു

കീവ്| jibin| Last Modified ഞായര്‍, 4 മെയ് 2014 (12:57 IST)
ഉക്രൈനില്‍ സംഘര്‍ഷം വ്യാപിക്കുന്നു. ഉക്രൈന്‍ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുള്ള സംഘര്‍ഷം പടര്‍ന്ന നഗരത്തില്‍ കെട്ടിടത്തിന് തീയിട്ടതിനെ തുടര്‍ന്ന് 30ലേറെ പേര്‍ കൊല്ലപ്പെട്ടു.

ശക്തമായി തീ ആളിയതിനാല്‍ ചിലര്‍ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയിലും മറ്റുള്ളവര്‍ പുകശ്വസിച്ചതിനെത്തുടര്‍ന്നുമാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 130 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുറമുഖ നഗരമാണ് ഒഡേസ.

ഇവിടെ തന്നെ ട്രേഡ് യൂണിയന്‍ ഓഫീസ് കെട്ടിടം അക്രമികള്‍ തീവെച്ചതിനെത്തുടര്‍ന്ന് ഒരാളും വെടിവെപ്പില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. നഗരത്തില്‍ ഏറ്റുമുട്ടല്‍ കടുക്കുകയാണ്.
റഷ്യയുടെ അനുമതിയോടെയാണ് പ്രക്ഷോഭം നടക്കുന്നതെന്ന് അമേരിക്ക പറഞ്ഞു.
ഇതിനാല്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം തുടരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :