ഇസ്ലാമാബാദ്|
VISHNU.NL|
Last Modified ചൊവ്വ, 3 ജൂണ്‍ 2014 (10:42 IST)
കാശ്മീര്‍ പ്രശ്നം അവിടത്തെ
ജനങ്ങളുടെ ആഗ്രഹപ്രകാരം ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ച്
പരിഹരിക്കണമെന്നാണ്
പാകിസ്ഥാന്റെ
ആവശ്യമെന്ന് പ്രസിഡന്റ്
മംനൂന്‍ ഹുസൈന്‍
പറഞ്ഞു.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കഴിഞ്ഞയാഴ്ച നവാസ് ഷെരീഫ് പങ്കുകൊണ്ടത് അയല്‍രാജ്യവുമായി സമാധാനപരമായ
ബന്ധം
നിലനിറുത്തുമെന്ന
സൂചനയാണ് നല്‍കുന്നതെന്ന് മംനൂന്‍ പറഞ്ഞു.
ഭരണഘടനയനുസരിച്ച് എല്ലാ വര്‍ഷവും പ്രസിഡന്റ് പാര്‍ലമെന്റിന്റെ
ഇരുസഭകളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്.