ഇസ്ളാമാബാദ്|
jibin|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (17:11 IST)
കാശ്‌മീരിൽ
ഹിതപരിശോധന നടത്തണമെന്നും, അതുവഴി മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നും പാകിസ്ഥാൻ സൈനിക മേധാവി റഹീൽ ഷെരീഫ്. ഇന്ത്യ-പാക് അതിർത്തിയില്‍ സമാധാനം പുലരണമെങ്കിൽ ഈ മാര്‍ഗം മാത്രമെ ഉള്ളുവെന്നും റഹീൽ ഷെരീഫ് പറഞ്ഞു. കാകുളിലെ സൈനിക അക്കാഡമിയിൽ പാസിംഹ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാക് സൈനിക മേധാവി.
അതിര്‍ത്തിയില്‍ എന്നും സമാധാനം പുലരണമെന്നാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്.
അതിനാല്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ ആധാരമാക്കി കാശ്‌മീരിൽ ഹിതപരിശോധന നടത്തണമെന്നും റഹീൽ ഷെരീഫ് അഭിപ്രായപ്പെട്ടു. സമാധാനത്തിനായുള്ള ഈ ആഗ്രഹമാണ് പാകിസ്ഥാന്റെ ശക്തി. തുല്യതയും പരസ്പര ബഹുമാനവുമുള്ള പ്രാദേശികതയാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത് - റഹീൽ പറഞ്ഞു.
രാജ്യത്തിന് പുറത്തു നിന്നുള്ള ഏത് ആക്രമത്തെയും തടയുമെന്നും. പാകിസ്ഥാനിലെ അവസാനത്തെ തീവ്രവാദിയെയും ഇല്ലാതാക്കിയ ശേഷമെ പാകിസ്ഥാൻ ഉദ്യമത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്നും പാക് സൈനിക മേധാവി വ്യക്തമാക്കി. അതേസമയം ഇന്ത്യക്കെതിരെ ആഞ്ഞടിക്കാന്‍ പാക് സൈന്യമാണ് തീവ്രവാദികളെ വളര്‍ത്തുന്നതും, അതിര്‍ത്തി കടത്തിവിടുന്നതെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വ്വേസ് മുഷറാഫ് വ്യക്തമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.