ലോകത്തിലെ ഉയരം കുടിയ ചേരി ഒഴിപ്പിക്കുന്നു!

കാരക്കസ്| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (15:55 IST)
ലോകത്തിലേ ഏറ്റവും ഉയര്‍മുള്ള ചേരി വെനസ്വേലയില്‍ ഒഴിപ്പിച്ചു തുടങ്ങി. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിലെ 45 നില കെട്ടിടമായ ടവര്‍ ഓഫ് ഡേവിഡാണ് സര്‍ക്കാര്‍ സൈന്യത്തിന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഒഴിപ്പിക്കുന്നത്. ചൈനയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് വാണിജ്യസ്ഥാപനം ആരംഭിക്കാനാണ് ഈ കെട്ടിടം ഒഴിപ്പിക്കുന്നതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

അന്തേവാസികള്‍ ഒഴിഞ്ഞാലുടന്‍ കെട്ടിടം തകര്‍ക്കാനാണ് തീരുമാനമെന്നും അതല്ല വാണിജ്യകേന്ദ്രമാക്കി വികസിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ഒഴിപ്പിക്കുന്ന അന്തേവാസികളെ കുറഞ്ഞ വരുമാനമുളളവര്‍ക്കായി സര്‍ക്കാര്‍ നഗരപ്രാന്തത്തിലൊരുക്കുന്ന വസതികളിലേക്ക് പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആരും അതിന്നേവരെ വിശ്വസിച്ചിട്ടില്ല.

ബാങ്കിങ് സ്ഥാപനങ്ങളുടെ കേന്ദ്രമാക്കി വളര്‍ത്താനായി നിര്‍മ്മാണം ആരംഭിച്ച ഈ കെട്ടിടം 1994 ല്‍ സാമ്പത്തിക കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിനായി മുതല്‍ മുടക്കിയ ഡേവിഡ് ബില്യംബോര്‍ഗ് 1993 ല്‍ അകാലത്തില്‍ മരിച്ചതാണ് നിര്‍മ്മാണ് സ്തംഭിക്കാന്‍ പ്രധാന കാരണം. അതിനു പിന്നാലെ 1994 ല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസ്ന്ധി വന്നതൊടെ ഈ കെട്ടിടത്തേ പൂര്‍ത്തിയാകാതെ ഉപേക്ഷിക്കുകയായിരുന്നു.

പ്രശസ്ത വാസ്തുശില്‍പി എന്റിക് ഗോമസായിരുന്നു കെട്ടിടത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട് കിടന്ന ഈ കെട്ടിടത്തില്‍ പിന്നീട് നഗരത്തില്‍ താഴ്ന്ന വരുമാനമുള്ളവര്‍ കുടിയേറുകയായിരുന്നു. പത്താം നിലവരെ ഇരുചക്രവാഹനമോടിച്ചെത്താവുന്ന തരത്തിലാണ് കുടിയേറ്റക്കാര്‍ പിന്നീട് കെട്ടിടത്തേ മാറ്റിയെടുത്തത്.

വെനസ്വേലയിലെ പണക്കാരായ ജനസമൂഹം കുറ്റവാളികളുടെ കൂട്ടമെന്ന അവജ്ഞയോടെയാണ് കെട്ടിടത്തിലെ അന്തേവാസികളെ കണ്ടിരുന്നത്.
ഏതായാലും കെട്ടിടത്തില്‍ 1,150 ഓളം കുടുംബങ്ങളാണ് ഇപ്പോഴുള്ളത്, ഇവരില്‍ 160 കുടുംബങ്ങളെ ഈ ആഴ്ചയോടെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ടവര്‍ ഓഫ് ഡേവിഡ് കുപ്രസിദ്ധ നാമമാണെന്നും സമൂഹം ഇതിനെ മോശമായാണ് വീക്ഷിക്കുന്നതെന്നും ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞ് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ കുടിയൊഴിപ്പിക്കലിനേ ന്യായീകരിക്കുന്നത്.

അതേ സമയം കോണ്‍ക്രീറ്റ് ബീമുകളില്‍ അസ്ഥിരൂപത്തിലായിരുന്ന കെട്ടിടത്തെ ചുടുകട്ടകളും മറ്റുമുപയോഗിച്ച്
ക്രമേണ ഇതിനേ വാസയോഗ്യമാക്കിയ ഇവരുടെ കല പ്രശംസ്നീയം തന്നെയാണ്. അപാര്‍ട്മെന്റുകളും പലവ്യഞ്ജനകടകളും ബാര്‍ബര്‍ ഷോപ്പും ചായക്കടയും ബിയര്‍ പാര്‍ലറും ജിംനേഷ്യ്‌വും ഈ കെട്ടിടത്തില്‍ ഉണ്ട്.

ലോകത്തെ സുരക്ഷിതമായ ഒരിടം എന്നാണ് അന്തേവാസികള്‍ ടവര്‍ ഓഫ് ഡേവിഡിനെ വിശേഷിപ്പിക്കുന്നത്. കുറ്റവാളികളെ തേടിയും തട്ടിക്കൊണ്ടു പോകുന്നവര്‍ക്കു വേണ്ടിയും മറ്റും പൊലീസ് ഇവിടെ നടത്തിവരുന്ന തിരച്ചിലും മറ്റുമാണ് കെട്ടിടത്തെ കുപ്രസിദ്ധമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :