സിആര്‍ രവിചന്ദ്രന്‍|
Last Updated:
ചൊവ്വ, 5 ഏപ്രില്‍ 2022 (18:18 IST)
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ഭീം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് അപകടം ഉണ്ടായത്. വീടിന്റെ ഉടമസ്ഥന്‍ കൃഷ്ണനും നിര്‍മാണ തൊഴിലാളിയായ ലാലുവുമാണ് മരണപ്പെട്ടത്. രണ്ടാം നിലയിലെ നിര്‍മാണത്തിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.