വായുമലിനീകരണം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (13:01 IST)
മലിനമായ വായു ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പ്രധാനമായും ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളെയാണ് ഈ പ്രശ്‌നം ബാധിക്കുന്നത്. ഗര്‍ഭിണികളില്‍ വായുമലിനീകരണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കുട്ടികളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമാകും. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ വായുമലിനീകരണം ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി ആരോഗ്യ പ്രശ്‌നമെന്നാണ്. വര്‍ഷം ഏഴുമില്യണ്‍ ആളുകളാണ് ഇതുമൂലം മരണപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :