ഹൈദരാബാദ്|
VISHNU.NL|
Last Modified ബുധന്‍, 14 മെയ് 2014 (16:39 IST)
ഹൈദരാബാദില്‍ സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. സമുദായങ്ങള്‍ തമ്മിലുള്ള സംഘേര്‍ഷമാണ് വെടിവയ്പില്‍ കലാശിച്ചത്.
കിഷന്‍ ബാഗിലെ സിഖ് ചൗണിയിലാണ് വെടിവയ്പ് നടന്നത്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതായും പോലീസ് അറിയിച്ചു.
ഒരു സമുദായത്തിന്റെ മതപരമായ പതാക കത്തിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ആളുകള്‍ സംഘം ചേര്‍ന്ന് മറ്റു സമുദായത്തിന്റെ വീടുകളും കടകളും തകര്‍ക്കുകയായിരുന്നു.