ജ്യൂസ് ചോദിച്ച ബോസിന് വേലക്കാരി നൽകിയത് മൂത്രമൊഴിച്ച ജ്യൂസ് !

കുടിക്കാൻ ജ്യൂസ് ആവശ്യപ്പെട്ട ബോസിന് വീട്ടുവേലക്കാരി നൽകിയത് മൂത്രമൊഴിച്ച ജ്യൂസ്. കുവൈറ്റിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങ‌ൾ വീട്ടിലെ അടുക്കളയിൽ സ്ഥാപിച്ച ഒളിക്യാമറയിലാണ് പതിഞ്ഞിരിക്കുന്നത്.

കുവൈറ്റ്| aparna shaji| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (16:30 IST)
കുടിക്കാൻ ജ്യൂസ് ആവശ്യപ്പെട്ട ബോസിന് വീട്ടുവേലക്കാരി നൽകിയത് മൂത്രമൊഴിച്ച ജ്യൂസ്. കുവൈറ്റിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങ‌ൾ വീട്ടിലെ അടുക്കളയിൽ സ്ഥാപിച്ച ഒളിക്യാമറയിലാണ് പതിഞ്ഞിരിക്കുന്നത്.

രണ്ട് വേലക്കാരികളെയാണ് ഒളിക്യാമറയിൽ കാണിക്കുന്നത്. വീട്ടുടമ ജ്യൂസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരു വേലക്കാരി ജ്യൂസ് ഉണ്ടാക്കുകയും ആ വ്യക്തി മാറുമ്പോൾ മറ്റേ ജോലിക്കാരി മാറി നിന്ന് മൂത്രമൊഴിച്ച് ഉണ്ടാക്കിയ ജ്യൂസിൽ ഒഴിക്കുകയും ചെയ്യുന്നത് ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ജോലിക്കാരിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ വീട്ടുകാർ അടുക്കളയിൽ ഘടിപ്പിക്കുകയായിരുന്നു. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :