അനുബന്ധ വാര്‍ത്തകള്‍
- ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ് ആക്രമണം: നീക്കം ചെയ്യേണ്ടത് ഈ ആപ്പുകൾ
- രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ, ജാവലിൻ ത്രോയിൽ മെഡൽ പ്രതീക്ഷയുണർത്തി നീരജ് ചോപ്ര
- രാജ്യത്ത് 151 ആധുനിക സ്വകാര്യതീവണ്ടികൾ വരുന്നു, കേരളത്തിന് മൂന്നെണ്ണം
- സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയർ ആക്രമണം, 8 ആൻഡ്രോയിഡ് ആപ്പുകൾ നീക്കാൻ നിർദേശം
- സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു, 16 മുതൽ 9 സർവീസുകൾ
ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ വെച്ചു, 17 പേർക്ക് പരിക്ക്
ടോക്യോയിൽ ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു. 17 പേർക്ക് പരിക്കേറ്റു. 24കാരനായ യുവാവാണ് ട്രെയിനിന് തീ വെച്ചത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകീട്ടോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിൽ കയറുകയും അറുപതുകാരനായ വ്യക്തിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയ ദ്രാവകം ട്രെയ്നിൽ ഒഴിച്ചാണ് തീ വച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.പരിഭ്രാന്തരായ യാത്രക്കാർ ട്രെയ്നിൽ നിന്നും രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ജനൽ ചാടിയാണ് ചിലർ രക്ഷപ്പെട്ടത്.
京王線火災で逃げる人々 pic.twitter.com/ZfN1pD0C2V
— しずくβ (@siz33) October 31, 2021