ജൂതന്മാര്‍ക്ക് സ്ത്രീകളെ പേടിയാണോ?

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (12:01 IST)
ഇസ്രായേലിനെതിരേ ലോകത്തെമ്പാടും പ്രതിഷേധമുയരുമ്പോള്‍ തന്നെ അവരുടെ സ്വഭാവ വൈചിത്ര്യങ്ങളും കൌതുകകരമാണ്. ജൂതന്മാരില്‍ പലര്‍ക്കും സ്ത്രീകളെ പേടിയാണെന്നാണ് തോന്നുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും ടെല്‍ അവീവിലേക്ക് പറക്കാനിരിക്കുകയായിരുന്ന വിമാനത്തില്‍ സ്ത്രീകള്‍ക്കടുത്ത് ഇരിക്കില്ലെന്ന് ഒരുകൂട്ടം ജൂതന്മാര്‍ ബഹളം വച്ചതാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം.

യഹൂദ ആഘോഷമായ റോഷ് ഹശാന ആഘോഷിക്കാനായി അമേരിക്കയില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ത്രീകളുടെ അടുത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് കുറേ ജൂതന്‍‌മാര്‍ വിമാനത്തില്‍ കിടന്ന് ബഹളം വയ്ക്കുകയായിരുന്നു. കടുത്ത യാഥാസ്ഥിക യഹൂദവിഭാഗത്തില്‍പ്പെട്ട ഹരെദിം യഹൂദരാണ് ബഹളം വച്ചത്.

ഇവരില്‍ ചിലര്‍ തങ്ങളുടെ സമീപത്ത് ഇരിക്കേണ്ട സീറ്റില്‍ ഉള്ള സ്ത്രീകള്‍ക്ക് സീറ്റ് മാറി നല്‍കുന്നതിനായി പണം വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആരും വഴങ്ങാന്‍ തയ്യാറാകാതിരുന്നതൊടെ ഇവര്‍ അവസാനം തങ്ങളുടെ സീറ്റില്‍ ഇരിക്കാമെന്ന് സമ്മതിച്ചതോടെയാണ് പ്രശ്നം ഒത്തുതീര്‍ന്നത്.

കടുത്ത മതവിശ്വാസികളായ ഹരെദിം യഹൂദര്‍ സ്ത്രീയും പുരുഷനും വേറിട്ടു തന്നെ നില്‍ക്കണമെന്ന വിശ്വാസക്കാരാണ്. ഇസ്രയേലിലേക്കുള്ള വിമാനങ്ങളില്‍ തിരക്കേറുന്ന സീസണ്‍ ആണിപ്പോള്‍. ലോകത്തെമ്പാടുമുള്ള യഹൂദര്‍ ഇസ്രായേലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :