ബഹിരാകാശത്ത് ദൈവത്തിന്റെ കരങ്ങള്‍!

ബഹിരാകാശം, നക്ഷത്രം, ഗവേഷകര്‍
ലണ്ടന്‍| vishnu| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (11:36 IST)
പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്നാണ് ലൊകത്തുള്ള സകല മതങ്ങളും പറയുന്നത്. എന്നാല്‍ ശാസ്ത്ര ലോകം അതൊന്നും ഇന്നേവരെ വിശ്വസിച്ചിട്ടില്ല. എന്നാല്‍ എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് ബഹിരാകാശത്ത് ദൈവത്തിന്റെ ദൈവത്തിന്റെ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിലിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലിസ്‌കോപ്പാണ് ഈ അത്ഭുത ദൃശ്യം പകര്‍ത്തിയത്. 1,300 പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം = 9.4605284 10 12 കിലോമീറ്റര്‍) അകലെ നടന്ന ഒരു സൂപ്പര്‍ നോവ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ക്കാണ് ബഹിരാകാശ ഗവേഷകര്‍ "ദൈവത്തിന്റെ കരങ്ങള്‍" എന്ന് പേരിട്ടിരിക്കുന്നത്.

സൂപ്പര്‍നോവ പൊട്ടിത്തെറിച്ചാണ്‌ അപൂര്‍വ ദൃശ്യം രൂപപ്പെട്ടതെന്നാണു ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്നത്‌. നക്ഷത്രങ്ങളും ചെറുഗോളങ്ങളും കൂടിച്ചേര്‍ന്നാണ്‌ അപൂര്‍വ ദൃശ്യം ഒരുക്കുന്നത്‌. അതേസമയം ബഹിരാകാശത്ത് നിന്ന് ഗവേഷകരെ അവേശത്തിലാക്കുന്ന മറ്റൊരു ദൃശ്യം കൂടി ലഭിച്ചു.
800 പ്രകാശ വര്‍ഷം മുമ്പ് നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണു മാഞ്ചസ്‌റ്റര്‍ , ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍ക്കു മുന്നിലെത്തിയത്‌.

ഒരു വാതകകേന്ദ്രത്തെക്കുറിച്ചു നിരീക്ഷണമാണു നക്ഷത്ര രൂപീകരണ ചിത്രം ലഭിക്കാന്‍ കാരണം. നാലു നക്ഷത്രങ്ങളുടെ ജനനം ദൂരദര്‍ശനികളില്‍ പതിഞ്ഞ ചിത്രത്തിലുണ്ടെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ഇവയില്‍ മൂന്നെണ്ണമെങ്കിലും ഇപ്പോള്‍ നക്ഷത്രമായി മാറിയിട്ടുണ്ടാകും. ജയിംസ്‌ ക്ലാര്‍ക്‌ മാക്‌സ്‌വെല്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം. ഒന്നിലേറെ നക്ഷത്രങ്ങളുടെ സംവിധാനം പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു ഗവേഷകനായ ജെയ്‌മി പിനേഡ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :