ടലഹാസി|
jibin|
Last Updated:
ബുധന്‍, 28 ജനുവരി 2015 (16:46 IST)
മുന്ന് മാറിടങ്ങള്‍ ഉള്ള സ്തീയെന്ന നിലയില്‍ ലോകശ്രദ്ധയാകര്‍ഷിച്ച അലിഷ ഹെസ്ലര്‍ വീണ്ടും വിവാദങ്ങള്‍ക്ക് പിന്നാലെ പായുകയാണ്. പ്ലാസ്‌റ്റിക് സര്‍ജറിയിലൂടെ മൂന്നാമത്തെ മാറിടം തുന്നിച്ചേര്‍ത്ത ഇരുപത്തിയൊന്നുകാരി ഇപ്പോള്‍ തികഞ്ഞ ഒരു മദ്യപാനിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം
മദ്യപിച്ച് ലക്കുകെട്ട് അതിവേഗത്തില്‍ വാഹനമോടിച്ചതിന് അലിഷയെ പൊലീസ് പിടികൂടുകയായിരുന്നു. പെട്ടെന്ന് ഉണ്ടായ പ്രശസ്‌തിയും ആരാധനയുമാണ് ഇവരെ ആഡംബരങ്ങളോട് താല്‍പ്പര്യം തോന്നിപ്പിക്കാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ തന്‍റെ പേര് മാറ്റി ജാസ്മിന്‍ ട്രെഡ്വല്‍ എന്നാക്കിയിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ അലിഷ മദ്യത്തിന്റെ കെട്ട് പോയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍
മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. അറസ്റ്റിലായ ശേഷം കരയുന്ന അലിഷുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിടുകയും ചെയ്തു. അഞ്ഞൂറ് ഡോളറിന്റെ ജാമ്യത്തിന് ഇവരെ പൊലീസ് വിട്ടയച്ചത്.
മൂന്നാമതൊരു മാറിടം പ്ലാസ്‌റ്റിക് സര്‍ജറിയിലൂടെ വെച്ചു പിടിപ്പിച്ച അലിഷക്കെതിരെ പല ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. വീട്ടികാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് യുവതിക്ക് നേരിടേണ്ടി വന്നത്. പിന്നീട് തന്റെ മൂന്ന് മാറിടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുകയായിരുന്നു ഫ്‌ളോറിഡ സ്വദേശിയായ 21കാരി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.