ഫ്ലോറിഡ|
jibin|
Last Updated:
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (11:00 IST)
സുന്ദരിയാകാനായി ഏത് കടുംകൈയും ചെയ്യുന്ന യുവതികള്‍ ഇന്നുണ്ട്. സ്ത്രീയുടെ സൗന്ദര്യവും മാറിട വലുപ്പവും തമ്മില്‍ പല രീതിയിലുള്ള സാമ്യവുമുണ്ട്. അതിനാല്‍ മാറിടത്തിന്റെ വലുപ്പം കൂട്ടാനല്ല യുഎസിലെ മസാജ് തെറാപ്പിസ്റ്റായ ഒരുയുവതി തീരുമാനിച്ചത്. തന്റെ മാറിടത്തിന്റെ എണ്ണം കൂട്ടി മൂന്നാമതൊരണം കൂടി
ശസ്ത്രക്രിയ നടത്തി വെച്ചു പിടിപ്പിച്ച് സുന്ദരിയായിരിക്കുകയാണ്
ഫ്ലോറിഡ സ്വദേശിയായ ജാസ്മിൻ ട്രീഡെവിള്‍.
മൂന്നാമതൊരു മാറിടത്തിനായി ശസ്ത്രക്രിയക്കായി 12 ലക്ഷം രൂപ ചെലവാക്കുകയും ചെയ്തു ഈ യുവതി.
ശസ്ത്രക്രിയ നടത്തി മൂന്നാമത് ഒരു മാറിടം കൂടി വെച്ചു പിടിപ്പിക്കാനായി അന്‍പത് ഡോക്ടർമാരുമായി ജാസ്മിൻ ചർച്ച നടത്തി. തുടര്‍ന്നാണ് ഒരു ഡോക്ടറെ ഇതിനായി കണ്ടെത്തിയത്. തുടര്‍ന്ന് നീണ്ട ശസ്ത്രക്രിയയിലൂടെ മൂന്നാമത്തെ മാറിടവും വെച്ചു പിടിപ്പിച്ചു. വയറ്റിൽ നിന്നുള്ള തൊലിയുടെ കലകളും സിലിക്കൺ ഇംപ്ലാന്റും ഉപയോഗിച്ച് നെഞ്ചിന്റെ നടുക്കായാണ് പുതിയ മാറിടം നിർമിച്ചിരിക്കുന്നത്. മുലക്കണ്ണ് കൃത്രിമമായി നിർമിക്കാനാകാത്തതിനാൽ ജാസ്മിൻ ആ ഭാഗത്ത് ടാറ്റൂ ചെയ്തിരിക്കുകയാണ്.
വീട്ടിലെത്തിയ ജാസ്മിന് വീട്ടില്‍ നിന്ന് കനത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. കണ്ടയുടന്‍ അമ്മ ഓടി മാറുകയും തന്റെ പ്രവർത്തി നാണക്കേടുണ്ടാക്കിയെന്ന ആരോപണത്തില്‍ അച്ഛന്‍ സംസാരിക്കാറുമില്ലെന്ന് ജാസ്മിന്‍ വ്യക്തമാക്കി. സഹോദരിയെ സംസാരിക്കാൻ പോലും മാതാപിതാക്കള്‍ സമ്മതിക്കുന്നില്ലെന്ന് യുവതി പറഞ്ഞു. തനിക്ക് പ്രണയിക്കാനോ ഡേറ്റിങിനോ താൽപര്യമില്ലെന്ന് റിയാലിറ്റി
ടെലിവിഷൻ താരമായ ജാസ്മിൻ ട്രീഡെവിള്‍ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.