ഇസ്ലാമാബാദ്|
jibin|
Last Modified ബുധന്‍, 3 ഡിസംബര്‍ 2014 (12:20 IST)
തീവ്രവാദത്തിന്റെ കളിത്തൊട്ടിലായ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വീണ്ടും തീവ്രവാദികള്‍ക്ക് സഹായഹസ്തവുമായി രംഗത്ത്. നിരോധിത ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ അനുബന്ധ സംഘടനയായ
ജമാത്-ഉദ്-ദാവ തലവനുമായ ഹഫീസ് സയിദിനും അനുയായികൾക്കും സഞ്ചരിക്കാനാണ് പ്രത്യേക ട്രെയിൻ സര്‍ക്കാര്‍ നല്‍കുന്നത്.
ഡിസംബര്‍ 4ന് ജമാത്-ഉദ്-ദാവ തലവനുമായ ഹഫീസ് സയിദ് ലാഹോറില്‍ നടത്തുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പ്രവർത്തകർക്ക് എത്തിച്ചേരാന്‍ പ്രത്യേക ട്രെയിൻ വേണമെന്ന് തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഭീകരവാദികളുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ ആയിരക്കണക്കിന് പ്രവർത്തകർക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രെയിന്‍ നല്‍കുകയായിരുന്നു. ചൊവ്വാഴ്ച പുറപ്പെട്ട ട്രെയില്‍ ബുധനാഴ്ച രാത്രിയോടെ ലാഹോറിലെത്തും.
മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാത്-ഉദ്-ദാവ തലവന്‍ ഹഫീസ് സയിദിന്റെ ഈ സംഘടന ലഷ്കറെ തൊയ്ബയുടെ അനുബന്ധ സംഘടനയാണ്. 2008ലെ മുംബൈ ഭീകരാക്രണത്തിന്രെ സൂത്രധാരൻ എന്നതുകൂടി മുൻനിർത്തി പാകിസ്ഥാൻ പരോക്ഷമായി 'ആദരി'ക്കുന്ന നേതാവാണ് ഹഫീസ് സയിദ്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ആക്രമണങ്ങളാണ് ജമാത്-ഉദ്-ദാവ നടത്തുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.