ബാഗ്ദാദ്|
VISHNU.NL|
Last Modified ചൊവ്വ, 1 ജൂലൈ 2014 (14:10 IST)
ഇറാഖിലേയും സിറിയയിലേയും പിടിച്ചെടുത്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഇസ്ലാമിക രാജ്യം സ്ഥാപിച്ച് ഖലീഫാ ഭരണം ഏര്‍പ്പെടുത്തിയ ഐഎസ്‌എസ് തീവ്രവാദികള്‍ തങ്ങളുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സ്വപ്ന പദ്ധതി പ്രഖ്യാപിച്ചു.
പശ്ചിമേഷ്യ ഒട്ടാകയും ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയും ആഫ്രിക്കന്‍ ഭൂഖണ്ഡവും തങ്ങളുടെ ഇസ്ലാമിക രാജ്യത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ഭൂപടവും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഭരണം പിടിച്ചെടുക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം. തങ്ങള്‍ പിടിച്ചെടുക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുള്‍ക്കൊള്ളിച്ച് ഖുറാസാന്‍ എന്ന സാമ്രാജ്യം സ്ഥാപിക്കുമെന്നും ഇവരുടെ പ്രഖ്യാപനത്തില്‍ ഉണ്ട്. തങ്ങളുടെ ഖലീഫാ ഭരണത്തേയും ഖലീഫയേയും ആഗോള മുസ്ലീങ്ങള്‍ അംഗീകരിക്കണമെന്നും അല്ലാത്തവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
പിറന്നു വീണകുറച്ചു സമയത്തിനുള്ളില്‍ തന്നെ ഇത്രയും വലിയ മുന്നേറ്റം നടത്തിയ ഐഎസ്‌എസ് തീവ്രവാദികള്‍ നടത്തിയ മുന്നേറ്റം ആഗോള തീവ്രവാദി സംഘടനയായ അല്‍ഖ്വയ്ദയേപ്പൊലും അമ്പരിപ്പിച്ചതായാണ് സൂചന. ക്രൂരമായ ആക്രമണ മുന്നേറ്റത്തിലൂടെ ഇറാഖ്-സിറിയ അതിര്‍ത്തികള്‍ ഇല്ലാതാക്കിയ
ഐഎസ്‌എസ് ഇതേ തന്ത്രം പ്രയോഗിച്ച് മുസ്ലീം ഭൂരിപക്ഷ മേഖലകള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ ഭരണം വ്യാപിപ്പിക്കാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയതായാണ് സൂചന.
ഐഎസ്‌എസ് രൂപീകരിച്ച പുതിയ രാജ്യത്തിന്റെ അധിപനായി ( ഖലീഫ)
സംഘടനയുടെ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയേയാണ് ഇവര്‍ അവരോധിച്ചിരിക്കുന്നത്. ഖലീഫയേ എല്ലാ മുസ്ലീങ്ങളും അംഗീകരിക്കണമെന്നും, പിടിച്ചെടുത്ത പ്രദേശങ്ങളിലെ ഇറാഖ്,സിറിയ,ലെവന്ത് എന്നീ പേരുകള്‍ മാറ്റി ഇസ്ലാമിക് സ്റ്റേറ്റ് എന്നാക്കിയെന്നും തീവ്രവാദികള്‍ അറിയിച്ചു.