തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (16:42 IST)
മയക്കുമരുന്നുകള്‍ക്കും കഞ്ചാവ് വില്‍പ്പനയ്ക്കുമെതിരെ സര്‍ക്കാര്‍ കക്ഷ്ശന നടപടികള്‍ സ്വീകരിച്ചതോടെ ലഹരി തേടി യുവാക്കള്‍ അലോപ്പതി മരുന്നുകള്‍ അമിത് ഡോസില്‍ ഉപയോഗിക്കുന്നതായി വിലയിരുത്തല്‍.
ലഹരിക്കായി ചില മരുന്നുകള്‍ അമിതഡോസിലും മറ്റുമരുന്നുകള്‍ക്കൊപ്പവും ഉപയോഗിക്കുന്നുണ്ടെന്നും അതുതടയാന്‍ ജാഗ്രത വേണമെന്നും ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ സംസ്ഥാനത്തിനയച്ച കത്ത് പുറത്തു വന്നതൊടെയാണ് വിവരം പുറത്തായത്.
ഇതുസംബന്ധിച്ച് ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും മറ്റ് മരുന്നുവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തണം. നിശ്ചിതയോഗ്യതയുള്ള രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകളാണ് മരുന്നുവിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മരുന്നില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഏതൊക്കെയെന്ന് യോഗ്യതയുള്ള ഫാര്‍മസിസ്റ്റിന് തിരിച്ചറിയാന്‍ കഴിയുന്നതിനാല്‍ ദുരുപയോഗം തടയാനാവുമെന്നാണ് ഫാര്‍മസി കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്.ഫാര്‍മസി ചട്ടം അനുസരിച്ച് രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റ് അല്ലാതെയുള്ളവര്‍ മരുന്ന് തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും ആറുമാസം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ഇതു രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.