ജക്കാര്‍ത്ത|
jibin|
Last Modified ബുധന്‍, 23 ജൂലൈ 2014 (11:04 IST)
ഇന്‍ഡൊനീഷ്യയുടെ അടുത്ത പ്രസിഡന്റായി ജോക്കോ വിഡൊഡൊയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ജോക്കോ അധികാരത്തിലേക്ക് എത്തുന്നത്. പ്രബോവോ സുബിയാന്തോ 47 ശതമാനം വോട്ടോടെ രണ്ടാമതെത്തി.
ജൂലായ് ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും അതിനാല്‍ മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്നും പ്രബോവോ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത നിമിഷമാണ് ജോക്കോ വിജയിച്ചതായി വാര്‍ത്ത വന്നത്.
ഇതോടെ ഇന്‍ഡൊനീഷ്യയുടെ ദീര്‍ഘനാളത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന്
പരിഷ്‌കരണവാദിയും ജക്കാര്‍ത്ത ഗവര്‍ണറുമായ ജോക്കോ വിഡൊഡൊ പറഞ്ഞു.