ഗാസ പ്രശ്നത്തില്‍ സര്‍ക്കാ‍ര്‍ നിലപാടില്‍ മാറ്റമില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 22 ജൂലൈ 2014 (08:43 IST)

ഗാസ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്ന് സുഷമ സ്വരാജ്. പലസ്‌തീന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളുമ്പോള്‍ തന്നെ ഇസ്രയേലുമായുള്ള ബന്ധം തുടരുമെന്നും സുഷമാ സ്വരാജ് പറഞ്ഞു‌.ഗാസയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന
പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി ഇതേത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.

ചര്‍ച്ച ആരംഭിച്ചപ്പോള്‍ ഗാസ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിലല്‍ മാറ്റം വന്നിട്ടുണ്ടോയെന്ന്‌ ഗുലാം നബി ആസാദ്‌ ചോദിച്ചു. തുടര്‍ന്ന് സംസാരിച്ച സീതാറാം യെച്ചൂരി ഇസ്രയേലുമായുള്ള ആയുധ ഇടപാടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു. ഇസ്രയേലില്‍ നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ്‌ ഇന്ത്യ ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് നിരപരാധികളെ അവര്‍ കൊന്നൊടുക്കുന്നത് ചര്‍ച്ചയ്ക്കിടെ യച്ചൂരി പറഞ്ഞു.

ഈജിപ്‌ത്‌ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ആഹ്വാനം മാനിക്കാന്‍ ഇരുരാജ്യങ്ങളും തയാറാകണമെന്നും. ഇസ്രയേല്‍ അംഗീകരിച്ചിട്ടും ഹമാസ്‌ ആണു വെടിനിറുത്തലിനു സന്നദ്ധമാകാതിരുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു.അക്രമം അവസാനിപ്പിക്കണമെന്നാണ്‌ ഇരു കൂട്ടരോടും ഇന്ത്യ ആവശ്യപ്പെട്ടത്‌. ഇസ്രയേലുമായി സൈനിക ബന്ധങ്ങള്‍ തുടങ്ങിവച്ചത്‌ 1992-ല്‍ നരസിംഹ റാവു സര്‍ക്കാരാണ്‌. ആ നയം തന്നെയാണ് മോഡി സര്‍ക്കാരും തുടരുന്നത് സുഷമ സ്വരാജ് കൂട്ടിചേര്‍ത്തു.

തുടര്‍ന്ന്‌ ഗാസ പ്രശ്നത്തില്‍ പ്രമേയം പാസാക്കണമെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ചട്ടം 178 അനുസരിച്ചുള്ള ഹ്രസ്വ ചര്‍ച്ചയായതിനാല്‍
പ്രമേയമോ വോട്ടിംഗോ സാധ്യമല്ലെന്ന് സുഷമ സഭയെ അറിയിച്ചു. അക്രമണത്തിനെതിരെ സഭാധ്യക്ഷന്‍ പരാമര്‍ശിക്കണമെന്ന് ഗുലാം നബി ആസാദ്‌ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഇതു സാധ്യമല്ലെന്ന്
ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു.ഇതേത്തുടര്‍ന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :