ഗാസ|
jibin|
Last Modified ഞായര്‍, 20 ജൂലൈ 2014 (11:38 IST)
ആക്രമണം തുടരുന്ന ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 333ആയി. ഇതില്‍ 77പേരും കുട്ടികളാണ്. 2385
പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേല്‍ നടത്തുന്ന ഷെല്ലാക്രമണത്തിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. മറ്റൊരു ഷെല്ലാക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം 40ലധികം പേര്‍ കൊല്ലപ്പെട്ടിരിന്നു.
മരണ സംഖ്യ ഉയര്‍ന്നതും രാജ്യത്ത് കടുത്ത ജീവിത സാഹചര്യവും ഉടലെടുത്തതോടെ പ്രശ്നത്തില്‍ കാര്യമായി ഇടപെടാന്‍ യുഎന്‍ തീരുമാനിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഗാസ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം ഗസ്സയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഗാസയിലെ സംഭവവികാസങ്ങളില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ആശങ്ക രേഖപ്പെടുത്തി.