ടെല്‍ അവീവ്|
jibin|
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (11:31 IST)
ഇസ്രയേല്‍ പാര്‍ലമെന്റിലേക്കു (നെസറ്റ്) നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേക്ക്. അധികാരത്തിലെത്തുന്നത് തുടര്‍ച്ചയായ നാലാം തവണയാണ്. ലികുഡ് പാര്‍ട്ടിക്ക് 29 സീറ്റ് കിട്ടി. സയണിസ്റ്റിന് 24 സീറ്റ് കിട്ടി. സയണിസ്റ്റിന് 24 സീറ്റും കിട്ടി.
പതിനൊന്ന് പാര്‍ട്ടികളാണ് മല്‍സരരംഗത്ത് ഉണ്ടായിരുന്നത് ഈ സാഹചര്യത്തില്‍ മുന്‍പൊരിക്കലുമില്ലാത്ത വിധം കടുത്ത മല്‍സരമാണു നെതന്യാഹുവിന് നേരിടേണ്ടി വന്നത്. പാര്‍ലമെന്റില്‍ 120 സീറ്റുകളാണുള്ളത്. ഇതില്‍ സ്ഥാനാര്‍ഥികള്‍ക്കു പകരം പാര്‍ട്ടികള്‍ക്കു വോട്ട് ചെയ്യുന്ന രീതിയാണ്. മൂന്നര ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക്, വോട്ട് ശതമാനത്തിന് ആനുപാതികമായി അംഗങ്ങളെ നിര്‍ദേശിക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 18 അംഗങ്ങളെ മാത്രമാണു ലഭിച്ചതെങ്കിലും വിശാലസഖ്യമുണ്ടാക്കി അധികാരം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍, സഖ്യകക്ഷികള്‍ കൈവിട്ടതോടെ, കാലാവധിയുടെ പകുതി പോലും തികയ്ക്കും മുമ്പ് പുതിയ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.