അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

സാന്‍ഫ്രാന്‍സീസ്കോ| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (18:36 IST)
അമേരിക്കയിലെ സാന്‍ഫ്രാന്‍സീസ്കോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. 37 വയസ്സുകാരിയായ റണ്‍ധീര്‍ കൌര്‍ എന്ന് ഡന്റല്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. എന്ന ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വന്ന് മണിക്കൂറുകള്‍ക്കകമാണ് സംഭവം.

കൌറിന്റെ മൃതദേഹം ആല്‍ബനിയിലെ കെയ്ന്‍സ് അവന്യൂവിലെ ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ നിന്നാണ് കണ്ടെത്തിയത്. നെറ്റിയില്‍ വെടിയേറ്റ്
നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


രണ്‍ധീറിന്റെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്‍ധീരിന്റെ
സ്വകാര്യ വസ്തുക്കള്‍ അപാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള ഒരു ചവറ്റുകൂട്ടയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്‍ധീറിന്റെ കൊലപാതകം സംബന്ധിച്ച് ആറ് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകകികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :