കൊച്ചി|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:32 IST)
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മലയാളി യുവാവിനെ രഹസ്യാന്വേഷണ ഏജന്‍സി പിടികൂടിയെന്ന് റിപ്പോര്‍ട്ട്. തിരുനാവായ സ്വദേശിയേയാണ് പിടികൂടിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ യാണ് ഇയാളെ പിടിയിലായത്.
എന്നാല്‍ ഇയാള്‍ ആരാണെന്നതിനെ കുറിച്ച് വിവരങ്ങള്‍ പുറത്ത്
വിട്ടിട്ടില്ല.കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ കസ്റ്റഡിയില്‍ ആയതെന്നാണ് സൂചന
തിരൂര്‍ നഗരത്തിനടുത്തുള്ള ഇയാളുടെ വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യയില്‍ നിന്നും നിരവധി യുവാക്കള്‍ ഐ എസിന്റെ ഭാഗമായിട്ടുണ്ടെന്ന്
റിപ്പോര്‍ട്ടുകള്‍
പുറത്ത് വന്നിരുന്നു.