1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. isis in cyria , isis , shoot , dead

ഐഎസ് ക്രൂരമായി കൊന്ന് കുഴിച്ചു മൂടിയവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി

ഐഎസ് ഐഎസ്
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ക്രൂരമായി കൊല ചെയ്ത് കുഴിച്ചു മൂടിയ എഴുപത് ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. മൃതശരീരങ്ങള്‍ വെടിയേറ്റ നിലയിലായിരുന്നു. പല ശവങ്ങള്‍ക്കും തലകള്‍ ഇല്ലായിരുന്നു. ദിയര്‍ അല്‍ സൂര്‍ പ്രവിശ്യയിലാണ് വലിയ ശവക്കല്ലറ കണ്ടത്.

മൊഹസാന്‍ നഗരത്തിന് സമീപമുള്ള ഗ്രാമത്തിലെ ഷിയാതത് ഗോത്രവര്‍ഗത്തില്‍ പെട്ടവരെയാണ് ഐഎസ് ഐഎസ് തീവ്രവാദികള്‍ കൊന്നൊടുക്കിയത്. മേഖലയില്‍ യുഎന്നും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.

മൊഹസാന്‍ നഗരത്തിലെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാനാണ് ഐഎസ് ഐഎസ് ഭീകരര്‍ ഗ്രാമത്തെ ആക്രമിച്ചത്. ഈ നീക്കത്തെ എതിര്‍ത്ത ഗ്രാമവാസികളെയാണ് കൊന്നൊടുക്കിയത്. ഡിസംബര്‍ പതിനേഴിന് ഈ പ്രവിശ്യയില്‍ മറ്റൊരു ശവക്കല്ലറയില്‍ 230 മൃതശരീരങ്ങള്‍ കണ്ടെത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
About Writer
jibin