സിറിയയില്‍ വീണ്ടും ഐഎസ്‌ കൂട്ടക്കുരുതി; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്‌ 146 പേര്‍

ഐഎസ് ഐഎസ് , സിറിയ , കൊബാന്‍ , തുര്‍ക്കി
ബെയ്‌റൂട്ട്‌| jibin| Last Modified ശനി, 27 ജൂണ്‍ 2015 (08:45 IST)
സിറിയയിലെ കൊബാനിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ് ഐഎസ്) കൂട്ടക്കുരുതി വീണ്ടും. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്‌ 146 പൗരന്മാര്‍. 70 പേരെ ഭീകരര്‍ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. കുര്‍ദ്‌ ശക്‌തികേന്ദ്രമായ കൊബാനിയില്‍ തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്കുള്ള മറുപടിയായാണ്‌ ഐഎസിന്റെ പകപോക്കല്‍.

വെള്ളിയാഴ്‌ച കൊല്ലപ്പെട്ടവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ വീടുകളിലും തെരുവോരങ്ങളിലും ചിതറിക്കിടക്കുകയായിരുന്നെന്ന്‌ സിറിയന്‍ മനഷ്യാവകാശ സംരക്ഷണസംഘം അറിയിച്ചു. നഗരങ്ങളിലെ കെട്ടിടങ്ങളിലേക്കു നുഴഞ്ഞുകയറിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. കൊബാനിയിലെ ഓരോ കുടുംബത്തിലെയും ഒരാളെങ്കിലും കൊല്ലപ്പെട്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ആക്രമണങ്ങളെ തുടര്‍ന്ന്‌ തുര്‍ക്കി അതിര്‍ത്തിയിലേക്കുള്ള പലായനം വര്‍ധിച്ചിട്ടുണ്ട്‌. ആയിരത്തോളം പേര്‍ ഇന്നലെ ഇവിടെ എത്തിയിട്ടുണ്ടെന്നാണ്‌ വിവരം. രജ്യത്തിന്റെ മിക്കയിടങ്ങളിലും കനത്ത വെടിവെപ്പും ബോംബ് ആക്രമണവും നടക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റ അവസ്ഥയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :