ന്യൂഡല്‍ഹി|
jibin|
Last Updated:
വ്യാഴം, 18 ജൂണ്‍ 2015 (12:49 IST)
ഇന്ത്യയില്‍ ഇസ്ലാമിക് സ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍
ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി). ഈ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യത്തെ മെട്രോ നഗരങ്ങളിലും തന്ത്രപ്രധാനമായ നഗരങ്ങളിലും ജാഗ്രതയോടെയുള്ള കൂടുതല്‍ സുരക്ഷയൊരുക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇന്ത്യയില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണ ഏജന്‍സി പുതിയ റിപ്പോര്‍ട്ടുമായി രംഗത്തെത്തിയത്.
ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നല്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്ക്ക് ഐബി വിവരം കൈമാറി. രാജ്യത്തു താമസിക്കുന്ന തുര്‍ക്കിഷ് പൌരന്മാരെയാണ് ഐഎസ് പ്രധാനമായും നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഒന്നാം തീയതിയാണ് ഐബി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സിറിയയില്‍ കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ലോകമെമ്പാടുമുള്ള തുര്‍ക്കിഷ് പ്രസ്ഥാനങ്ങളെ ഐഎസ് ലക്ഷ്യമിടുന്നതായുള്ള റിപ്പോര്‍ട്ട് ഐബി പുറത്തുവിട്ടത്.
ഐഎസ് അനുഭാവികളായ യുവാക്കള്‍ രാജ്യത്തുണ്ടെങ്കിലും അത്തരം സംഘങ്ങള്‍ക്ക് സ്വാധീനശക്തി കുറവാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഐബി നിരന്തര ബന്ധം പുലര്‍ത്തിവരുന്നു. എല്ലാ വിമാനത്താവളങ്ങളിലും നിതാന്ത ജാഗ്രത പുലര്‍ത്താനും ഐബി നിര്‍ദേശം നല്കി.
അതേസമയം, ചാരന്മാര്‍ക്കുള്ള മുന്നറിയിപ്പെന്ന പേരില്‍ ഐഎസ് ഐഎസ് ഭീകര ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ പുറത്തുവിട്ടു. ചാരനെന്ന് ആരോപിച്ച് യുവാവിന്റെ കൈകളും കാലുകളും വെട്ടിമാറ്റുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ചാരനെന്ന് ആരോപിച്ച് യുവാവിന്റെ കൈകളും കാലുകളും വെട്ടിമാറ്റുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ഗ്വാണ്ടാനാമോ തടവറയില്‍ ഉപയോഗിക്കുന്ന രീതിയുള്ള വസ്‌ത്രം ധരിപ്പിച്ചാണു ഭീകരര്‍ ഇരയെ കാമറയ്‌ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്നു തെറ്റുകള്‍ ഏറ്റുപറയിപ്പിച്ചു. കൈകളും കാലുകളും വെടിമാറ്റുന്നതോടെയാണു ദൃശ്യം അവസാനിക്കുന്നത്.