ഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 1 ജൂലൈ 2015 (13:13 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ് തകര്‍ക്കുന്നതിന്റെ ഭാഗമായി അവരുമായി ബന്ധമുള്ള കമ്പനികളുമായുള്ള ഇന്ധനവ്യാപാരത്തിന്
ഇന്ത്യ നിരോധനമേര്‍പ്പെടുത്തി. ഇതുസംബന്ധിച്ചുള്ള യുഎന്‍ പ്രമേയം അനുസരിച്ചാണ് ഇന്ത്യ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. ഇതിനെ സംബന്ധിച്ച അറിയിപ്പ് കേന്ദ്രവാണിജ്യമന്ത്രാലയം പുറത്തിറക്കി.
ഇറാഖ്, സിറിയ, ലിബിയ എന്നീ എണ്ണ സമ്പന്ന രാഷ്ട്രങ്ങളുമായുള്ള ഇന്ധനങ്ങളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വ്യാപാരമാണ് പ്രധാനമായും ഇന്ത്യ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഈ രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളില്‍ ചിലത് ഐഎസ് നിയന്ത്രണത്തിലാണ്. ഇവയില്‍ നിന്നുള്ള വരുമാനമാണ് ഐഎസിന്റെ പ്രധാന സാമ്പ്ത്തിക സ്രോതസ്.
ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി വളരുന്ന ഐഎസിനെ ചെറുക്കാനായി ഇത്തരം സാമ്പത്തിക സ്രോതസുകള്‍ തടയേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് യുഎന്‍ ഐഎസ് ബന്ധമുള്ള കമ്പനികളുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തണമെന്ന പ്രമേയം കൊണ്ടുവന്നത്. സിറിയയടക്കമുള്ള മേഖലകളിലെ എണ്ണപ്പാടങ്ങള്‍ നിയന്ത്രണത്തിലാക്കി നടത്തുന്ന നിയമവിരുദ്ധമായ ഇന്ധനക്കടത്താണ് ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ സാമ്പത്തിക അടിത്തറ.