ഇറാക്കില്‍ ഐഎസിന്റെ ചാവേര്‍ ആക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു

ഐഎസ് ഐഎസ് , ഇറാക്ക് , ചാവേര്‍ ആക്രമണം , മരണം
ബാഗ്ദാദ്| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (08:51 IST)
പൊലീസിനെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ് ഐഎസ്) നടത്തിയ ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പേര്‍ക്കു പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ സ്ഫോടനം നടന്നത് ബാഗ്ദാദിന് വടക്കുള്ള ഷൂലാ ജില്ലയിലും രണ്ടാമത്തേത് അന്‍ബാര്‍ പ്രവിശ്യയിലുള്ള ഫലൂജയിലുമാണ്.

ആദ്യത്തെ സ്ഫോടനം നടന്നത് ഷൂലാ ജില്ലയിലെ പൊലീസ് ചെക് പോസ്‌റ്റിലാണ്. ചാവേര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ഇവിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ആറു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 22 പേര്‍ക്ക് പരുക്കേറ്റു. കെട്ടിടങ്ങള്‍ തകരുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ഫലൂജയിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. തെക്കന്‍ ഗര്‍മയില്‍ സ്ഥിതി ചെയ്യുന്ന പോലീസ് ബേസ് ക്യാമ്പിനു നേരെ ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി തെളിവെടുപ്പ് നടത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :