ഐഎസ്ഐഎസിനെ നേരിടാന്‍ യുഎന്‍ രംഗത്ത്

  ഐഎസ്ഐഎസ് , ഇറാഖ് , യുഎന്‍ , സുരക്ഷാ കൌണ്‍സില്‍
യുണൈറ്റൈഡ് നേഷന്‍സ്| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (13:51 IST)
ഇറാഖില്‍ വ്യാപക ആക്രമവും മരണ പരമ്പരയും തുടരുന്ന സാഹചര്യത്തില്‍ സായുധ ഗ്രൂപ്പായ ഐഎസ്ഐഎസിനെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) അമര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സംഘടന രംഗത്തെത്തി. ഈ വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൌണ്‍സില്‍ പ്രമേയം പാസാക്കി.15 അംഗ സുരക്ഷാ കൌണ്‍സില്‍ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്.

ഐഎസ്ഐസ് ഇറാഖിലെ ജനങ്ങളെ കൊന്നൊടുക്കുകയും. രാജ്യത്ത് വ്യാപകമായ ആക്രമങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കുകയാണെന്ന് വ്യക്തമായതായി യുഎന്‍ പറഞ്ഞു. ഈ കാരണത്താലാണ് ഐഎസ്ഐഎസിനെതിരെ നീക്കം നടത്തുന്നതെന്ന് യുഎന്‍ പറഞ്ഞു.

സംഘടനയ്ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കും ആയുധങ്ങള്‍ നല്‍കുന്നവര്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ഐഎസ്ഐഎസ് ഔദ്യാഗിക വക്താവ് അടക്കം ആറു പേരെ യുഎന്‍ സുരക്ഷാ കൌണ്‍സില്‍ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :