ലണ്ടന്‍|
jibin|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (11:53 IST)
കനത്ത ആക്രമണം നടമാടുന്ന ഇറാഖിലെ സുന്നി ഭീകരരെ നേരിടാന്‍ ബ്രിട്ടീഷ് സൈന്യവും രംഗത്ത്. കുര്‍ദ് ഭൂരിപക്ഷ മേഖലകളില്‍ ആക്രമണം നടത്തുന്ന ഐഎസിനെ (ഇസ്ലാമിക് സ്റ്റേറ്റ്) നേരിടാന്‍ ടൊര്‍ണാഡോ യുദ്ധവിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.
അമേരിക്കന്‍ വായുസേനയ്ക്കു പിന്നാലെയാണ് ബ്രിട്ടീഷ്
സൈന്യം ഇറാഖിലേക്ക് പോരാടാനിറങ്ങുന്നത്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന വിവിധ പാര്‍ട്ടികളുടെ ആവശ്യം നിലനില്‍ക്കെയാണ് സര്‍ക്കാരിറ്റെ ഈ തീരുമാനം.
നേരത്തെ ഇറാഖിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമന്‍ഡ് പറഞ്ഞു. എന്നാല്‍, വടക്കന്‍ ഇറാഖില്‍ സ്ഥിതി സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുദ്ധ വിമാനങ്ങള്‍ അയക്കാനുള്ള തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.